Tuesday, January 25, 2022
HomeNewsKeralaപ്രവാസി ക്ഷേമനിധിയുടെ പേരില്‍ വ്യാജ പ്രചാരണം; പ്രവാസികള്‍ ജാഗ്രത പാലിക്കുക

പ്രവാസി ക്ഷേമനിധിയുടെ പേരില്‍ വ്യാജ പ്രചാരണം; പ്രവാസികള്‍ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വമുള്ള, നാട്ടില്‍ സ്ഥിരതാമസമാക്കിയവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് നല്‍കുന്നു എന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍. സ്‌കോളര്‍ഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍, പ്രവാസി ഭവന്‍, കൊല്ലം1 എന്ന വിലാസത്തില്‍ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയില്‍ വന്ന പത്രവാര്‍ത്തക്ക് കേരള പ്രാവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി യാതൊരു ബന്ധവുമില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ക്ഷേമ നിധി ആനുകൂല്യങ്ങള്‍ക്ക് ബോര്‍ഡിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിന് ഓണ്‍ലൈനായി www.pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള നിര്‍ദ്ദിഷ്ട അപേക്ഷ ഫാറം ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനായും അപേക്ഷിക്കാം.

വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകാതെ പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ക്ഷേമനിധി ഓഫീസുമായി ഫോണ്‍ മുഖേനയോ ഇമെയില്‍ വഴിയോ ബന്ധപ്പെടുകയോ വേണമെന്നും അറിയിപ്പില്‍ പറയുന്നു.

 

Most Popular