Thursday, January 27, 2022
HomeNewsKeralaഒമ്പതു മാസം മുമ്പ് ഗള്‍ഫുകാരന്‍ വിവാഹം കഴിച്ച യുവതി കിണറ്റില്‍ മരിച്ചനിലയില്‍

ഒമ്പതു മാസം മുമ്പ് ഗള്‍ഫുകാരന്‍ വിവാഹം കഴിച്ച യുവതി കിണറ്റില്‍ മരിച്ചനിലയില്‍

പയ്യന്നൂര്‍: പ്രവാസിയുടെ ഭാര്യയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ മമ്പലം സുരഭി നഗര്‍ ചങ്ങല ഗെയ്റ്റിന് സമീപം താമസിക്കുന്ന എ വിപിന (23) യുടെ മൃതദേഹമാണ് സ്വന്തം വീട്ടുകിണറ്റില്‍ കണ്ടെത്തിയത്. രാമന്തളി കുന്നരുവിലെ ഭര്‍തൃഗൃഹത്തില്‍നിന്നു സ്വന്തം വീട്ടിലെത്തിയ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പോലിസ് സംശയിക്കുന്നത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവുമായി ഒന്‍പതുമാസം മുമ്പാണ് വിവാഹിതയായത്. തൊഴിലുറപ്പ് ജോലികഴിഞ്ഞെത്തിയ അമ്മ രോഹിണി, മകള്‍ എത്തിയ വിവരം അറിഞ്ഞ് അന്വേഷിച്ചപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് വീട്ടുകിണറ്റില്‍ വിപിനയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍സ്റ്റേഷനില്‍ നിന്നും എത്തിയ രക്ഷാസേനയാണ് മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്തത്.

പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. യുവതിയുടെ മൃതദേഹം യുവതിയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബാങ്ക് കോച്ചിംഗ് ക്ലാസിന് പോയിരുന്ന വിപിനയുടെ ഫോണ്‍ പോലിസ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. യുവതിയുടെ ബന്ധുക്കളുടെയും ഭര്‍തൃവീട്ടുകാരുടെയും മൊഴിയെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഒന്‍പതുമാസം മുമ്പായിരുന്നു സുരഭിനഗറിലെ എ.വിജയന്റേയും രോഹിണിയുടേയും മകളായ വിപിനയും ഗള്‍ഫില്‍ ജോലിചെയ്യുന്ന രാമന്തളി കുന്നരു സ്വദേശി സരിനുമായുള്ള വിവാഹം നടന്നത്.

Most Popular