ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു

expats returning from uae

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികള്‍ ക്വാരന്റീന്‍ ലംഘിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വ്യാജവാര്‍ത്തകള്‍ ചമക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി തിരുവന്തപുരം, കോഴിക്കോട്, കൊച്ചി സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിനെ കുറിച്ച് പരിഭ്രാന്തി പരത്തുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.