Sunday, June 20, 2021
Home Gulf പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള വിമാനങ്ങള്‍ പുറപ്പെട്ടു; ആദ്യസംഘം രാത്രി 9.40ന് കൊച്ചിയില്‍

പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള വിമാനങ്ങള്‍ പുറപ്പെട്ടു; ആദ്യസംഘം രാത്രി 9.40ന് കൊച്ചിയില്‍

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന പ്രവാസികളെ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ രണ്ടു വിമാനങ്ങള്‍ യുഎഇയിലേക്കു പുറപ്പെട്ടു. ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും രണ്ടാമത്തേത് കരിപ്പൂരില്‍ നിന്നുമാണ് പുറപ്പെട്ടത്.

നെടുമ്പാശേരിയില്‍നിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബൂദബിയില്‍നിന്നുള്ള 77 പേരാണ് ഈ വിമാനത്തില്‍ ഉണ്ടാവുക.

ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്നത്. ദുബയില്‍ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരില്‍ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

മാല ദ്വീപില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ എന്ന കപ്പല്‍ മാല ദ്വീപില്‍ എത്തി. വെള്ളിയാഴ്ചയാകും കപ്പല്‍ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണ് വിവരം. ഐഎന്‍എസ് മഗര്‍ എന്ന മറ്റൊരു കപ്പലും മാല ദ്വീപ് ദൗത്യത്തിനുണ്ട്.

മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസര്‍കോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

പ്രവാസികളുമായുള്ള വിമാനം പറത്താന്‍ മലയാളിയും

malayali pilot riswan nasar

ഷാര്‍ജ: യു.എ.ഇ. യില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള വിമാനം പറത്താന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ മലയാളിയും. കൊച്ചി ചുള്ളിക്കല്‍ സ്വദേശി റിസ്വാന്‍ നാസര്‍ (26) ആണ് വ്യാഴാഴ്ച അബുദാബി-കൊച്ചി വിമാനമായ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ കോ- പൈലറ്റ്. പ്രവാസി മലയാളികളെ ആദ്യദിവസം തന്നെ നാട്ടിലെത്തിക്കാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് റിസ്വാന്‍.


 

Most Popular