Tuesday, June 22, 2021
Home Gulf മൂന്ന് വിമാനങ്ങളിലായി 541 പേര്‍ ഇന്ന് കൊച്ചിയിലെത്തും; കോവിഡ് ടെസ്റ്റ് നടത്താത്തത് സംസ്ഥാനത്തിന് വെല്ലുവിളിയാവും (വീഡിയോ...

മൂന്ന് വിമാനങ്ങളിലായി 541 പേര്‍ ഇന്ന് കൊച്ചിയിലെത്തും; കോവിഡ് ടെസ്റ്റ് നടത്താത്തത് സംസ്ഥാനത്തിന് വെല്ലുവിളിയാവും (വീഡിയോ കാണാം)

ദോഹ: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ഇന്ന് ഗള്‍ഫില്‍ നിന്ന് കൊച്ചിയിലെത്തുന്നത് മൂന്ന് വിമാനങ്ങള്‍. 541 പ്രവാസികളാണ് ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നത്. കോവിഡ് പരിശോധന നടത്താതെയാണ് മൂന്ന് രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ മടങ്ങുന്നത്.

ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് വ്യാപകമായ കുവൈത്തില്‍ നിന്നാണ് മൂന്നാം ദിവസത്തെ ആദ്യ വിമാനം പുറപ്പെട്ടത്. രാത്രി 9.15ന് നെടുമ്പാശേരിയിലെത്തുന്ന വിമാനത്തില് 177 യാത്രക്കാരുണ്ടാകും. ഗര്‍ഭിണികള്‍, രോഗികള്‍ വിസാകാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവരാണ് ആദ്യസംഘത്തില്‍ ഇടം നേടിയത്.

expats returning from kuwait
കുവൈത്തില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍

കൊറോണയുടെ സമൂഹവ്യാപനത്തിലേക്കു കടുന്ന ഒമാനില്‍ നിന്നുള്ള ആദ്യസംഘവും നാട്ടിലേക്ക് മടങ്ങി. 177 മുതിര്‍ന്നവരും 4 കൈക്കുഞ്ഞുകളുമടക്കം 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 9.00 മണിക്ക് വിമാനം നെടുമ്പാശേരിയിലെത്തും. രാത്രി 9.30ന് 183 യാത്രക്കാരുമായി ഖത്തറിലെ ദോഹയില്‍ നിന്നുള്ള ആദ്യസംഘം കൊച്ചിയിലെത്തും. 7.05ന് ആണ് വിമാനം ദോഹയില്‍ നിന്ന് പുറപ്പെടുന്നത്.

 

 

ഏഴാം തിയ്യതി യുഎഇയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുഎഇയില്‍ റാപിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ആര്‍ക്കും കോവിഡ് കണ്ടെത്തിയില്ലെന്നാണ് അവകാശപ്പെട്ടിരുന്നത്. റാപിഡ് ടെസ്റ്റ് പോലും നടത്താതെയാണ് ഇന്ന് മൂന്ന് വിമാനങ്ങളിലായി 541 പ്രവാസികള്‍ കേരളത്തിലെത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും.

അതേസമയം, കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു. മതിലകം പുതിയകാവ് സ്വദേശി അബ്ദുള്‍ റസാഖാണ് ഷാര്‍ജയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 58 ആയി.

Most Popular