തിരുവനന്തപുരം: കൊറോണ ലക്ഷണങ്ങളില്ലാത്ത പ്രവാസികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രോഗലക്ഷണമുള്ളവരെ ആശുപത്രികളിലോ ക്വാരന്റൈന്‍ കേന്ദ്രങ്ങളിലോ പാര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്തിക്കുന്നവരുടെ എണ്ണം സംസ്ഥാനങ്ങളിലെ സൗകര്യമനുസരിച്ചാണ് തീരുമാനിക്കുക.
പ്രവാസികളെ അവര്‍ എത്തുന്നതിടത്തു തന്നെ ആശുപത്രികളിലോ പ്രത്യേക കേന്ദ്രങ്ങളിലോ പ്രവാസികളുടെ ചെലവില്‍ ക്വാരന്റൈന്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍,
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ 14 ദിവസത്തെ ക്വാറന്റീന്‍ വീടുകളിലും ഹാളുകളിലുമാക്കാനായിരുന്നു കേരള സര്‍ക്കാര്‍ തീരുമാനം. ഇതിനായി അഞ്ചുജില്ലകളില്‍ പതിനായിരത്തോളം മുറികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. നിലവില്‍ ഹാളുകളും താമസമില്ലാത്ത വീടുകളും പ്രവാസികളുടെ തന്നെ ഒഴിഞ്ഞവീടുകളുമാണ് ഇതിനായി ഉപയോഗിക്കുക. കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമായി സംസ്ഥാനം നീങ്ങുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന മുരളീധരന്റെ പ്രസ്താവന വന്നിരിക്കുന്നത്.
അതേസമയം രോഗലക്ഷണമുള്ള പ്രവാസികളെ ആദ്യഘട്ടത്തില്‍ തന്നെ ആശുപത്രിയിലാക്കും. എറണാകുളത്ത് ഇതിനായി ജില്ലാ ആശുപത്രി, തോപ്പുംപടി, തൃപ്പൂണിത്തുറ, പിവിഎസ് ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
Union Minister V Muraleedharan says there is no objection to monitoring in homes of migrants without corona symptoms.