X
സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ക്വാറന്റീന്‍ സൗജന്യമാക്കിയേക്കും

സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ക്വാറന്റീന്‍ സൗജന്യമാക്കിയേക്കും

personmtp rafeek access_timeWednesday May 27, 2020
HIGHLIGHTS
മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയേക്കും.

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്റീന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രവാസ ലോകത്തു നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്റീനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാരിന് വഹിക്കാനാവില്ലെന്നും സ്വയം വഹിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന എല്ലാവരും ഇനി മുതല്‍ ചെലവ് സ്വയം വഹിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ മാസം 24ന് കേന്ദ്രം ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഇതിനെതിരെ പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെയാണ് മുന്‍ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് തിരികെയെത്തുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായതായാണ് സൂചന. ഇന്നു നടക്കുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

expats who are in financial crisis likely to exempt from quarantine fee


 

SHARE :
folder_openTags
content_copyCategory