മുഹമ്മദ് നബിയെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ കേസെടുത്തു

bahrain jail

മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മോശമായി എഫ്ബിയില്‍ എഴുതിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ കറുത്തേടത്ത് പുലാക്കാട്ട് കൃഷ്ണകുമാര്‍ എന്ന ഉണ്ണിക്കെതിരെയാണ് (47) ഐപിസി 153 പ്രകാരം പൊലീസ് കേസെടുത്തത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദാലി പുവ്വത്താണി ആണ് പൊലീസില്‍ പരാതി നല്‍കിയത്.