ഷൂട്ടിങിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

Fahadh Faasil

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്ക്. ഇന്നലെ ഷൂട്ടിങിനിടെ കാല് തെന്നി വീഴുകയായിരുന്നു. മൂക്കിന് പരിക്കേറ്റ ഫഹദ് ഫാസിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. ഷൂട്ടിങ്ങിനായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു.