Sunday, October 24, 2021
HomeNewsKeralaമതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വ്യാജ ഐഡികള്‍; സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് വി ഡി സതീശന്‍

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വ്യാജ ഐഡികള്‍; സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും ഇടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ നീക്കം നടത്തുന്ന വ്യാജ ഐഡികള്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

വ്യാജ ഐഡികളാണ് സോഷ്യല്‍ മീഡിയയില്‍ ക്രിസ്ത്യന്‍ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും വ്യാപകമായി പ്രചരിപ്പിക്കുന്നത്. രണ്ട് വിഭാഗങ്ങളെയും രണ്ട് തട്ടിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് സമുദായങ്ങളിലെയും ബഹുഭൂരിപക്ഷത്തിനും അതില്‍ യാതൊരു പങ്കുമില്ല.

സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും അതിന് വേണ്ടി ശ്രമിക്കുന്നവരുമാണ്. അതുകൊണ്ടാണ് അവര്‍ പക്ഷം പിടിക്കുന്നത്. സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനോട് യോജിക്കാനാവില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Most Popular