Saturday, October 23, 2021
HomeNewsKeralaപ്രവാസിക്കെതിരെ വ്യാജ പീഡനകേസ്: യുവതിയും യുവാവും പിടിയിൽ

പ്രവാസിക്കെതിരെ വ്യാജ പീഡനകേസ്: യുവതിയും യുവാവും പിടിയിൽ

പാലക്കാട്: ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഗൾഫിലുള്ള പ്രവാസിക്കെതിരെ വ്യാജ പീഡന കേസുണ്ടാക്കിയ യുവതിയും യുവാവും പിടിയിൽ. പീഡനപരാതി അന്വേഷിക്കാന്‍ എത്തിയവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

രണ്ടു വര്‍ഷം മുമ്ബ് കളഞ്ഞുപോയ പ്രവാസി യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സുമായാണ് ഇരുവരും കഴിഞ്ഞ ദിവസം ഉച്ചയോടെ മുരുക്കുംപറ്റയിലെത്തിയത്. ആറു മാസം മുമ്ബ് പെണ്‍കുട്ടിയെ കാറിലിട്ട് പീഡിപ്പിച്ച കേസിന്റെ അന്വേഷണവുമായി എത്തിയതാണെന്നും ലൈസന്‍സ് കാറില്‍ നിന്നു കണ്ടെടുത്തതാണെന്നും പറഞ്ഞായിരുന്നു ഇരുവരും വീട്ടുകാരെ വിരട്ടിയത്. ഇതിനിടെ, കേസില്‍നിന്ന് ഒഴിവാക്കാന്‍ പ്രവാസിയുടെ കുടുംബത്തോട് ഒരു ലക്ഷം രൂപ ഇരുവരും ആവശ്യപ്പെടുകയും ചെയ്തു.
മുരുക്കുംപറ്റ സ്വദേശി ഗള്‍ഫില്‍ പോകുന്നതിനു മുന്‍പു നഷ്ടപ്പെട്ട ലൈസന്‍സാണ് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസില്‍ നിന്നാണെന്ന് അവകാശപ്പെട്ടവരുടെ കയ്യിലുണ്ടായിരുന്നത്. തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്ത് എത്തിയതോടെ തങ്ങൾ പോലീസല്ലെന്നും ഒരു സംഘടനയുടെ ആളുകളെന്നും പറഞ്ഞ് തടി തപ്പാൻ നോക്കിയെങ്കിലും നാട്ടുകാർ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു.

Most Popular