Friday, July 23, 2021
Home News Kerala കുടുംബവഴക്കിനെത്തുടർന്ന് തിളച്ച വെള്ളം അമ്മായിയമ്മയുടെ നേർക്കൊഴിച്ച മരുമകനെതിരെ കേസ്

കുടുംബവഴക്കിനെത്തുടർന്ന് തിളച്ച വെള്ളം അമ്മായിയമ്മയുടെ നേർക്കൊഴിച്ച മരുമകനെതിരെ കേസ്

കറ്റാനം: കുടുംബ വഴക്കിനെത്തുടർന്ന് തിളച്ച വെള്ളം അമ്മായി അമ്മയ്ക്ക് നേരെ ഒഴിച്ച മരുമകനെതിരെ വധശ്രമത്തിന് കേസ്. രണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മാലാമന്ദിരത്തില്‍ ഭാരതി (75) ആണ് 75 ശതമാനം പൊള്ളലേറ്റ്അതീവഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ഇവരുടെ മകള്‍ സുജാതയുടെ ഭര്‍ത്താവ് പ്രകാശാണ് (52) കുറത്തികാട് പൊലീസിന്റെ പിടിയിലായത്.

ഭാരതിക്ക് മാരകമായി പൊള്ളലേറ്റിട്ടും പ്രകാശ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയിരുന്നില്ല . പ്രകാശിന്റെ മകനാണ് ഭാരതിയെ ഇന്നലെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. പ്രകാശ് തിളച്ച വെള്ളം ഒഴിച്ചാണ് പൊള്ളലേല്‍പ്പിച്ചതെന്ന് ഭാരതി പൊലീസിന് മൊഴി നല്‍കി.

Most Popular