ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പൂക്കോയ തങ്ങള്‍ കീഴടങ്ങി

tk-pookoya-thangal-fashion-gold

കാസര്‍കോഡ്: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി ഉടമയും ഒന്നാം പ്രതിയുമായ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങി. കാഞ്ഞങ്ങാട് ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അഡ്വ. അജയകുമാര്‍ മുഖേനയാണ് ഹാജരായത്.

രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ മാസങ്ങളായി തങ്ങള്‍ നാട്ടില്‍ നിന്ന് മുങ്ങി നടക്കുന്നതിന്റെ പേരില്‍ ഇടപാടുകാര്‍ ആക്രാമസക്തരാവുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു.

കുടുംബിനികളുടേത് ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളുടെ നിക്ഷേപം ആണ് ഫാഷന്‍ ഗോള്‍ഡില്‍ ഉള്ളത്. കേസില്‍ രണ്ടാം പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം സി ഖമറുദീന്‍ 2 മാസത്തോളം റിമാന്‍ഡിലായിരുന്നു.
ഇരുവരുടെയും നേതൃത്വത്തില്‍ 800 ഓളം പേരില്‍ നിന്നായി ജ്വല്ലറിക്കായി 150 കോടിയോളം സമാഹരിച്ചിരുന്നു. ലാഭവിഹിതം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ഓഹരി സമാഹരിച്ചത്.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് 150ലേറെ കേസുകളാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തങ്ങളുടെ മകനും ജ്വല്ലറി ഡയറക്ടറുമായ ഇപ്പോഴും ഹിഷാം ഒളിവിലാണ്.
ALSO WATCH