Tuesday, May 11, 2021
Home News Kerala നിക്ഷേപ തട്ടിപ്പ്: ഫാഷന്‍ ഗോള്‍ഡ് മാനേജര്‍ സൈനുല്‍ ആബിദ് കീഴടങ്ങി

നിക്ഷേപ തട്ടിപ്പ്: ഫാഷന്‍ ഗോള്‍ഡ് മാനേജര്‍ സൈനുല്‍ ആബിദ് കീഴടങ്ങി

കാസര്‍കോഡ്: എം സി ഖമറുദ്ദീന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി മാനേജര്‍ സൈനുല്‍ ആബിദ് കീഴടങ്ങി. ഒരു മാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ് കാസര്‍കോഡ് എസ്പി ഓഫിസിലാണ് കീഴടങ്ങിയത്. ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

സൈനുല്‍ ആബിദിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കേസിലെ മറ്റു പ്രതികളായ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരായ ഹിഷാം എന്നിവര്‍ ഒളിവില്‍ തുടരുകയാണ്. മൂവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി എസ്‌ഐടി അന്വേഷണം നടത്തുകയായിരുന്നു.

Most Popular