കേരളത്തില്‍ ആദ്യ കൊറോണ മരണം; മരിച്ചത് ദുബായില്‍ നിന്നെത്തിയ ആള്‍

corona death in kerala

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കൊറോണ മരണം റിപോര്‍ട്ട് ചെയ്തു.ദുബായില്‍ നിന്നെത്തിയ 69 വയസ്സുള്ള എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു അന്ത്യം. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൂര്‍ണമായി സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.

ദുബായില്‍ നിന്ന് രോഗലക്ഷണത്തോടെയാണ് ഇദ്ദേഹം എത്തിയത്. തുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തേ ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളയാളാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും നിലവില്‍ ചികിത്സയിലാണ്.

first covid death in kerala