പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. 53 പുതുമുഖങ്ങള്‍ക്ക് ഇന്ന് യഥാര്‍ഥത്തില്‍ പ്രവേശനോത്സവമാണ്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് കാര്യപരിപാടി. പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്ബാകെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പുരോഗമിക്കുകയാണ്. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്.
ആദ്യ സഭാ സമ്മേളനം ജൂണ്‍ 14 വരയാണ്. 28ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിര്‍വഹിക്കും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തില്‍ ചര്‍ച്ചയും മൂന്നിന് സര്‍ക്കാര്‍ കാര്യവുമാകും.അംഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ടി പ്രാതിനിധ്യപ്രകാരം സഭാഹാളില്‍ ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ട്.
നാളെ സ്പീക്കറെ തിരഞ്ഞെടുക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മത്സരിക്കുന്നത്. അതിനാല്‍ പി.സി വിഷ്ണുനാഥ് ആയിരിക്കും സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നല്‍കാം. ഭരണമുന്നണി സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്.