Friday, August 6, 2021
Home Entertainment മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ 'ചതുര്‍മുഖം' കൊറിയന്‍ മേളയിലേയ്ക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ കൊറിയന്‍ മേളയിലേയ്ക്ക്

കൊച്ചി: മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ കൊറിയയിലെ ബുചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകള്‍ക്കായി നടത്തുന്ന മേളയാണിത്. വേള്‍ഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്. ഇന്‍ഡ്യയില്‍ നിന്ന് മൂന്നു ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‌നാവിസിന്റെ ച്യൂയിങ് ഗം എന്നിവയാണ് ആ ചിത്രങ്ങള്‍. 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സണ്ണി വെയ്‌നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഏപ്രിൽ 8 ന് റീലീസായ ചിത്രം കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തിയറ്ററുകളിൽ നിന്ന് പിൻവലിച്ചത് .

Most Popular