Sunday, September 19, 2021
Home News Kerala കേരളത്തില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ്; നാലു പേര്‍ പ്രവാസികള്‍

കേരളത്തില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ്; നാലു പേര്‍ പ്രവാസികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നെഗറ്റീവ് ആരുമില്ല. മലപ്പുറം 3, പത്തനംതിട്ട, കോട്ടയം ഒന്ന് വീതമാണ് ഇന്ന് പോസിറ്റീവായത്. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നു വന്നവരും ഒരാള്‍ ചെന്നൈയില്‍ നിന്ന് വന്നയാളുമാണ്. 524 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 32 പേര്‍ ചികില്‍സയിലുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ ചികില്‍സ വെല്ലുവിളിയാണ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തണം. അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവരുടെ ഹോം ക്വാരന്റൈന്‍ റൂം ക്വാരന്റൈന്‍ ആവണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് 7 മുതല്‍ വിദേശത്ത് നിന്നു വന്ന 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുകൊണ്ട് ആ വിമാനത്തില്‍ യാത്ര ചെയ്ത മുഴുവന്‍ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കി.

ഹോം ക്വാരന്റൈനായാലും സര്‍ക്കാര്‍ ക്വാരന്റൈനായാലും ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. കടന്നുവരുന്നത് മുതല്‍ ക്വാരന്റൈനില്‍ എത്തി എന്നുറപ്പാക്കേണ്ട ചുമതല പോലിസിനുണ്ട്. വീടിലേക്ക് പോകുന്നവര്‍ വഴിയില്‍ എവിടെയും ഇറങ്ങാന്‍ പാടില്ല.

റെയില്‍വേ ടിക്കറ്റ് എടുക്കുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് പാസ് വാങ്ങണം. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധ ക്വാരന്റൈനില്‍ പ്രവേശിക്കണം. ഹോം ക്വാരന്റൈന്‍ പാലിക്കാത്തവരെ സര്‍ക്കാര്‍ ക്വാരന്റൈനിലേക്കു മാറ്റും. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനം അനുവദിക്കും. സ്‌റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ്സും ഉണ്ടാവും.

five more covid cases in kerala today; four expats


 

Most Popular