Thursday, December 2, 2021
HomeNewsKeralaപത്തനംതിട്ടയില്‍ അഞ്ചുവയസ്സുകാരി മര്‍ദ്ദനമേറ്റു മരിച്ചു; രണ്ടാനച്ചന്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ അഞ്ചുവയസ്സുകാരി മര്‍ദ്ദനമേറ്റു മരിച്ചു; രണ്ടാനച്ചന്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തംതിട്ട ജില്ലയിലെ കുമ്പഴയില്‍ മര്‍ദനമേറ്റ അഞ്ചുവയസ്സുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലിസ് കസ്റ്റഡിയിലെടുത്തു.

നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ഏഴ് വര്‍ഷമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വീട്ടുജോലി ചെയ്തുവരുന്ന കനക ഈയിടെയാണ് അലക്സിനൊപ്പം താമസം തുടങ്ങിയത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക ചലനമറ്റനിലയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. അലക്സിനോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ കനകയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ രണ്ട് ദിവസമായി അലക്സ് കുട്ടിയെ മര്‍ദിച്ചിരുന്നതായി കനക പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്. കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.
ALSO WATCH

Most Popular