വിദേശവനിതയെ അമൃതാനന്ദമയി ആശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വള്ളിക്കാവ്: അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ക്രിസ എസ്റ്റര്‍ എന്ന 52കാരിയാണ് മരിച്ചത്. അമൃതപുരി ആശ്രമത്തിന്‍റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30യോടെ സ്റ്റെയര്‍കെയ്‌സിന്‍റെ കൈവരിയിലാണ് ക്രിസ എസ്റ്ററെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ഡിസംബര്‍ മുതല്‍ ഇവര്‍ മഠത്തിലെ അന്തേവാസിയായിരുന്നു.
ക്രിസ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.