Monday, July 26, 2021
Home News Kerala മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

തിരുവനന്തപുരം : മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു. തിങ്കളാഴ്ച രാത്രി പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. 1982 ലും 87 ലും തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഗിരിജയാണ് ഭാര്യ. അശ്വതി ശങ്കര്‍, അമ്ബിളി ശങ്കര്‍ എന്നിവര്‍ മക്കളാണ്.
മുന്‍ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Most Popular