News Flash
X
പാലാരിവട്ടം അഴിമതി കേസ്: വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

പാലാരിവട്ടം അഴിമതി കേസ്: വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

personSJ access_timeFriday January 8, 2021
HIGHLIGHTS
അതേസമയം രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിന്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ചd ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം എന്നിങ്ങനെയാണ് ഉപാധികള്‍. അതേസമയം രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്ജി തള്ളിയ ഹൈക്കോടതി, ആശുപത്രിയില് നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.

SHARE :
folder_openTags
content_copyCategory