Friday, July 23, 2021
Home News Kerala മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലേക്ക്

മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലേക്ക്

മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷണന്റെ സാന്നിധ്യത്തിലാണ് നഹാസ് ബി.ജെ.പിയിലെത്തിയത്. തൃശ്ശൂര്‍ കയ്പ്പമംഗലം മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മുഹമ്മദ് നഹാസ്. ആര്‍.എസ്.പി വിദ്യാര്‍ത്ഥി വിഭാഗം നേതാവായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കയ്പമംഗലം വേണ്ടെന്നും പകരം മറ്റൊരു മണ്ഡലം വേണമെന്നും ആര്‍.എസ്.പി യു.ഡി.എഫിനെ അറിയിച്ചിരുന്നു. ധര്‍മ്മടമോ കല്ല്യാശ്ശേരിയോ നല്‍കണമെന്നാണ് ആര്‍.എസ്.പി ആവശ്യപ്പെട്ടതെങ്കിലും മട്ടന്നൂര്‍ മണ്ഡലമാണ് യു.ഡി.എഫ് നല്‍കിയത്. ഇതോടെ നഹാസിന്റെ മല്‍സര സാധ്യത മങ്ങിയതോടെയാണ് നഹാസ് ആര്‍.എസ്.പി വിട്ടത്.

Most Popular