കേരളത്തില്‍ നാലുപേര്‍ക്ക് കൂടി കോവിഡ്; രോഗികള്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലക്കാര്‍

pinarayi vijayan kerala corona news update press meet

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് നാലുപേര്‍ക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 3 പേര്‍ക്കും കാസര്‍കോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ടുപേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം സ്ഥിരീകരിച്ചത്.

നാലുപേര്‍ ഇന്ന് രോഗമുക്തി നേടി. 151 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ജില്ലയിലെ കരുണാര്‍, മൂന്നാര്‍, എടവട്ടി കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശ്ശേരി, മലപ്പുറത്ത് കാലടി, പാലക്കാട് ആലത്തൂര്‍ പഞ്ചായത്തുകള്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായും വിലയിരുത്തി മെയ് മൂന്നോട് കൂടി പുതിയ തീരുമാനത്തിലേക്കു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതി നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖല, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍ മറികടക്കുക പെട്ടെന്ന് സാധ്യമല്ല.

ഇനിയുള്ള നാളുകളില്‍ മാസ്‌ക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Covid confirmed four more people in Kerala today. CM said in a press conference that three persons in Kannur and one in Kasargod have been diagnosed with the disease.