തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്ക്‌ശേഷം മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും റേഷന്‍ നല്‍കും. കടയില്‍ ഒരു സമയത്ത് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കണ്‍ സംവിധാനം ഉണ്ടാവും.
0,1 എന്നിവയില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവരാണ് ഏപ്രില്‍ ഒന്നാം തിയ്യതി റേഷന്‍ വാങ്ങേണ്ടത്. ഏപ്രില്‍ രണ്ടിന് 2,3 എന്നീ നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്ക് റേഷന്‍ ലഭിക്കും. ഏപ്രില്‍ മൂന്നിന് 4,5 നമ്പറുകളില്‍ അവസാനിക്കുന്നവരും ഏപ്രില്‍ നാലിന് 6,7, ഏപ്രില്‍ അഞ്ചിന് 8,9 നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാവുന്നതാണ്.
Free ration distribution in kerala from tomorrow