Saturday, October 1, 2022
HomeNewsKeralaവഴി തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം; 2 മണിക്കൂറായി ഈ അലമ്പ് പരിപാടി,ഒരു മര്യാദ വേണ്ടേ;...

വഴി തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം; 2 മണിക്കൂറായി ഈ അലമ്പ് പരിപാടി,ഒരു മര്യാദ വേണ്ടേ; സമരക്കാരോട് പൊട്ടിത്തെറിച്ച് നടൻ ജോജു ; നടന്റെ വാഹനം അടിച്ചുതകർത്ത് സമരക്കാർ

 

 

കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ഇടപ്പള്ളിയിൽ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധവുമായി നടൻ ജോജു ജോർജ്. സമരത്തിനെതിരെ നടൻ പരസ്യമായി രംഗത്തെത്തി. സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന സമരമെന്ന് പറഞ്ഞാണ് ജോജു പ്രതികരിച്ചത്. റോഡ് ഉപരോധത്തെ തുടര്‍ന്ന് വൻ ഗതാഗത കുരുക്കാണ് ഉണ്ടായിരുന്നത്. ഏത് രാഷ്ട്രീയപാർട്ടി ആയാലും പ്രതിഷേധിക്കേണ്ടത് ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യതിന് പൂട്ടിട്ടല്ല, നിനക്കൊക്കെ പ്രതിഷേധിക്കണേൽ അവരുടെ മുറ്റത് പോയി കൊടി കെട്ട് എന്നായിരുന്നു നടൻ രൂക്ഷമായി സമരത്തോട് പ്രതികരിച്ചത്. റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയില്‍ ഗതാഗതം തടസ്സപ്പെട്ടതിനു പിന്നാലെയായിരുന്നു നടൻ പരസ്യമായി രാഗത്തെത്തിയത്.

അദ്ദേഹത്തിന്റെ പ്രതിഷേധം നാട്ടുകാര്‍ കൂടി ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെയാണ് പ്രവര്‍ത്തകര്‍ ജനജീവിതം ദുസ്സഹമാക്കി സമരം ചെയ്തത്.

രാവിലെ 11 മണിയോടെയായിരുന്നു സമരം ആരംഭിച്ചത്. ഒരു മണിക്കൂര്‍ വഴി തടയല്‍ സമരമാണ് കോണ്‍ഗ്രസ് നടത്തിയത്. ജില്ലയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളില്‍ ഒന്നാണ് വൈറ്റില ഇടപ്പള്ളി റോഡ് . അതിനാല്‍ സമരം ആരംഭിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ പ്രവര്‍ത്തകര്‍ അനുമതി നല്‍കിയില്ല.

ഇതേ തുടര്‍ന്നാണ് ജോജു ജോര്‍ജ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്ത് അലമ്ബാണ് ഇവര്‍ കാണിക്കുന്നതെന്ന് ജോജു ജോര്‍ജ് ചോദിച്ചു. ഒരു സിനിമാ നടന്‍ അല്ലെങ്കില്‍ താന്‍ ഒരു സാധാരണക്കാരനാണ്. തന്റെ ജോലിക്ക് പോകുന്ന ആളാണ് താന്‍. നമ്മുടെ നാട് ഭരിക്കുന്നവര്‍ എത്ര പക്വതയില്ലാത്തവരാണ്. മണിക്കൂറുകള്‍ വാഹനം തടഞ്ഞു കൊണ്ടുള്ള സമരം ആവര്‍ത്തിക്കരുത് എന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ സമരതിനിടെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയ നടനെതിരെയും കയ്യേറ്റം ശ്രമം സമരക്കാർ നടത്തി. വാഹനം തല്ലിപൊളിച്ചു. താൻ മദ്പിച്ചിട്ടുണ്ടെന്ന ആരോപണമാണ് സമരക്കാർ ഉന്നയിക്കുന്നത്.. തന്റെ പ്രതിഷേധാത്തിനിടയിൽ സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയിട്ടില്ല.. എല്ലാം മീഡിയയിൽ ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular