Wednesday, January 26, 2022
HomeEntertainmentജീവിതത്തിൽ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണം;വിവാഹമോചന വാർത്തയോട് പ്രതികരിച്ച് നാഗചൈതന്യ

ജീവിതത്തിൽ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണം;വിവാഹമോചന വാർത്തയോട് പ്രതികരിച്ച് നാഗചൈതന്യ

നാഗചൈതന്യയുടെ ഭാര്യയും തെന്നിന്ത്യൻ താരവുമായ സാമന്ത അക്കിനേനി, തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്.ഇരുവരുടെയും വിവാഹമോചന വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നത്.ഇപ്പോഴിതാ, വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാഗ ചൈതന്യ.തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നാഗചൈതന്യ വിവാഹ മോചന വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത് .

“ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, നാഗ ചൈതന്യ കുറിക്കുന്നു.

തന്റെ വ്യക്തി ജീവിതത്തെ ഗോസിപ്പുകൾ ബാധിക്കുണ്ടന്നും ഇത് വേദനാജനകമാണെന്നും എന്ത്കൊണ്ട് വിനോദ മേഖലയിലെ വാർത്തകൾ ഇത്തരത്തിൽ ഗോസിപ്പുകൾ നിറഞ്ഞതാവുണെന്നും നാഗചൈതന്യ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി .വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം വേർതിരിച്ച് സൂക്ഷിക്കാൻ താനിഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നാഗചൈതന്യ ഇക്കാര്യം തന്റെ മാതാപിതാക്കളിൽ നിന്നും താൻ വളരെ ചെറുപ്പത്തിൽ തന്നെ പഠിച്ച കാര്യമാണെന്നും വ്യക്തമാക്കി.

Most Popular