കണ്ണൂര്‍: കണ്ണൂര്‍ അ്ന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. ദുബയില്‍ നിന്നെത്തിയ കാസര്‍കോഡ് ഹോസ്ദുര്‍ഗ് സ്വദേശി ഹമീദില്‍ നിന്നാണ് ഒമ്പതു ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. 209 ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തില്‍ നിന്ന് 190 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സോക്സിനകത്ത് ഒളിപ്പിച്ച് ഒമ്പതു ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസി പിടിയില്‍
RELATED ARTICLES
ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് വീണ്ടും സജീവമാവുന്നു; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 81 ലക്ഷം രൂപയുടെ സ്വര്‍ണം
ദുബൈ: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് വിവാദവും അന്വേഷണവും മന്ദഗതിയിലാക്കിയ സ്വര്‍ണക്കടത്ത് വീണ്ടും സജീവമാവുന്നതായി സൂചന. കോഴിക്കോട് വിമാനത്താവളത്തില്‍ 2 ദിവസത്തിനിടെ 5 യാത്രക്കാരില്‍നിന്ന് 81 ലക്ഷം രൂപയുടെ 1.559 കി.ഗ്രാം സ്വര്‍ണമാണ് എയര്‍...
സൗദിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമം; നാലു പേര് അറസ്റ്റില്‍
കൊണ്ടോട്ടി: സൗദിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ തൊട്ടില്‍പ്പാലം സ്വദേശിയെ തട്ടികൊണ്ടു പോയ കേസില്‍ നാലു പേര് അറസ്റ്റില്‍. പാറശ്ശേരി മിത്തല്‍ റിയാസിനെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ വിഗ്രഹം ബഷീറും ഭാര്യാ...
സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് മാഫിയയുമായി ബന്ധം; കോടിയേരിയുടെ മകന് സംശയത്തിന്റെ നിഴലില്‍
കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിയെ സംശയത്തിന്റെ നിഴലിലാക്കി ബംഗളുരുവില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ പ്രതിയുടെ മൊഴി. എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയിലാണ് ബംഗളുരു...