നെടുമ്പാശ്ശേരിയിലെത്തിയ പ്രവാസിയില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

Nedumbasery airport

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിനില്‍ നിന്ന് 2.100 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്.

സ്പീക്കറിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എക്‌സറെ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചുവരികയാണെന്ന് അടുത്തിടെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.