Tuesday, April 13, 2021
Home News Kerala സ്വര്‍ണക്കടത്ത് കേസ് അന്വേഷണം; എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം; എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങിയത്. സ്വര്‍ണക്കടത്ത് പ്രതികളില്‍ ചിലരുമായി ശിവശങ്കര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഐടി സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സമയത്തെ ഫോണ്‍ ആണ് പിടിച്ചെടുത്തത്. നിര്‍ണായക തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നു കരുതുന്നു.

അതേ സമയം, സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ് വ്യ്ക്തമാക്കി. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നതു ജലാലും സന്ദീപും റമീസുമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്ക് ലാഭവിഹിതം നല്‍കുന്നതും ജലാലാണ്. സ്വര്‍ണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്തിന് പണമിറക്കിയവരില്‍ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ട്.

Most Popular