Friday, December 9, 2022
HomeNewsKeralaപേസ്റ്റ് രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനെ കണ്ണൂരില്‍ പിടികൂടി

പേസ്റ്റ് രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനെ കണ്ണൂരില്‍ പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ കണ്ണാടിപറമ്പ സ്വദേശി കെ കെ താഹ ആണ് പിടിയിലായത്. 611 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു.

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, മനോജ് കുമാര്‍, സൂരജ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

 

Most Popular