Saturday, October 23, 2021
HomeNewsKeralaകണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച നിലയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച നിലയില്‍

കണ്ണൂര്‍: വിദേശത്ത് നിന്നുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ശക്തമാകുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു കസ്റ്റംസ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണം കണ്ടെത്തിയതും. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.
ALSO WATCH

Most Popular