Sunday, July 25, 2021
Home Gulf Bahrain ഗള്‍ഫില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: കേരളത്തില്‍ ഒരു കോവിഡ മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. ബഹ്‌റൈനില്‍ നിന്ന് മെയ് 20നാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവര്‍ക്ക് കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗള്‍ഫില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിയ സുലേഖയും ഭര്‍ത്താവും രണ്ടുദിവസം കോഴിക്കോട്ടെ ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്റീനില്‍ കഴിഞ്ഞു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെയ് 22ന് ആണ് ആശുപത്രിയിലെത്തിയത്. ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും സുലേഖയെ വീട്ടിലേക്കു തന്നെ പറഞ്ഞയച്ചിരുന്നു. എന്നാല്‍, 25 ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നിലഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.

gulf returned expat kerala covid death


 

Most Popular