പയ്യന്നൂര്‍: ഇംഗ്ലീഷ് ഗാനത്തിനൊപ്പം ദ്രുതചുവടുകള് വച്ച് സെക്കന്റുകള്‍ നീണ്ട വീഡിയോയിലൂടെ വൈറലായി മാറിയ വിദ്യാര്ഥികള്ക്കെതിരേ വിദ്വേഷ പ്രചാരണവുമായി സംഘപരിവാരം. ബോണി എമ്മിന്റെ വിഖ്യാത പോപ് ഗാനം റാ റാ റാസ്പുട്ടിനൊപ്പം 30 സെക്കന്‍ഡ് ഡാന്‍സ് ചെയ്ത് വൈറലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മതം ചികഞ്ഞെടുത്താണ് സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നത്. വിദ്യാര്‍ത്ഥികളായ ജനാകി ഓം കുമാറും നവീന്‍ കെ റസാഖുമാണ് ഹിന്ദുത്വരുടെ വംശീയത നിറഞ്ഞ ആക്രമണം നേരിടുന്നത്.
ജാനകിയുടെ മാതാപിതാക്കള്‍ക്ക് ലവ് ജിഹാദ് മുന്നറിയിപ്പെന്ന രീതിയിലാണ് പ്രചാരണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒഴിവു വേളയില്‍ ജാനകിയും നവീനും ചേര്‍ന്ന് നടത്തിയ നൃത്തം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ഇത് വളരെ വേഗം വൈറലാവുകയും ചെയ്തു. അതേസമയം, ഈ വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും പുറത്തു നിന്നും വലിയ പിന്തണയും ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ അടക്കം ഇവരെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ALSO WATCH