Sunday, September 26, 2021
Home Gulf ചാര്‍ട്ടര്‍ വിമാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന; അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം

ചാര്‍ട്ടര്‍ വിമാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന; അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം

തിരുവനന്തപുരം: ചാര്‍ട്ടര്‍ വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ച്ചയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശൈലജ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞതെന്നും അവര്‍ വിശദീകരിച്ചു.

യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. കാരണം, പോസറ്റീവ് ആയ ആളുകള്‍ ഒരു വിമാനത്തില്‍ ഉണ്ടാകുമ്പോള്‍ അതിനകത്തെ ഭൂരിപക്ഷം നെഗറ്റീവ് ആയ ആളുകള്‍ക്ക് രോഗം വരാന്‍ സാധ്യത കൂടുന്നു എന്നതിനാലാണ്. അതാണ് പരിശോധിച്ച ശേഷം വരുന്നതാണ് ഉചിതം എന്ന് പറഞ്ഞത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പറഞ്ഞത് തികച്ചും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങളാണ് -മന്ത്രി വിശദീകരിച്ചു.

ഗര്‍ഭിണികളടക്കം ഉള്ള വിമാനത്തില്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളെയും കൊണ്ടുവരാമെന്ന് തീരുമാനിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങും. ഇന്ന് വരെ സാമൂഹ്യ വ്യാപനം തടഞ്ഞു നിര്‍ത്താനായി. ആളുകള്‍ കേരളത്തിലേക്ക് വരേണ്ട എന്ന് ഒരിക്കലും പറയില്ല. പക്ഷേ രോഗം ബാധിച്ച ആളുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യതയുണ്ട് -ആരോഗ്യ മന്ത്രി പറഞ്ഞു.

അതേ സമയം, ഇതേ പ്രശ്‌നം വന്ദേഭാരത് ഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ഇല്ലേ എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചിട്ടില്ല. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും വന്ദേഭാരത് വിമാനത്തില്‍ വേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

Most Popular