Friday, October 7, 2022
HomeNewsKeralaമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്കാണ് വരാനുള്ളതെന്ന് കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് തുടക്കം മുതല്‍ നമ്മള്‍ നടത്തിയത്. അതിന്റെ ഫലം കണ്ടു എന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ ആളുകള്‍ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി എന്ന് മന്ത്രി വിശദീകരിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിന്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിലിപ്പോള്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതിന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും രംഗത്തെത്തി.

Most Popular