Sunday, July 25, 2021
Home News Kerala വായില്‍ തുണി തിരുകി കട്ടിലില്‍ കാല്‍ ബന്ധിച്ച് ബലാല്‍സംഗം ചെയ്തു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ക്രൂര പീഢനത്തെക്കുറിച്ച്...

വായില്‍ തുണി തിരുകി കട്ടിലില്‍ കാല്‍ ബന്ധിച്ച് ബലാല്‍സംഗം ചെയ്തു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ക്രൂര പീഢനത്തെക്കുറിച്ച് വെളിപ്പെടുത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഢിപ്പിച്ചത് അതിക്രൂരമായെന്ന് പൊലീസ് എഫ്‌ഐആര്‍. യുവതിയെ ഭീഷണിപ്പെടുത്തി ദേഹോദ്രവം ഏല്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഭരതന്നൂരിലെ കെട്ടിടത്തിലേക്കു വിളിച്ചു വരുത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കുളത്തുപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
രണ്ടാം നിലയിലുള്ള വീട്ടില്‍ മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ യുവതിയെ പ്രതി വലതു പിടലിയില്‍ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇരുകൈകളും പുറകില്‍ കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകി. കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തു. വായിലെ തോര്‍ത്ത് മാറ്റിയശേഷം, ക്വാറന്റീന്‍ ലംഘിച്ചതിനു പോലിസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാലാം തീയതി രാവിലെ 8.30വരെ ലൈംഗിക പീഢനം തുടര്‍ന്നെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

ഇന്നലെ വെള്ളറട പോലിസില്‍ നല്‍കിയ പരാതി പാങ്ങോട് പോലിസിന് കൈമാറിയതോടെയാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെ പീഡനം നടന്ന ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. സര്‍ട്ടിഫിക്കറ്റിനായി യുവതിയെ വീട്ടിലേക്ക് വിളിച്ചെന്ന് പ്രദീപും സമ്മതിച്ചിട്ടുണ്ട്. സിഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിലെ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണ്.

Most Popular