ആലപ്പുഴ, കാസര്‍കോഡ് ജില്ലകളിലും നാളെ സ്‌കൂള്‍ അവധി

alappuzha kasaragod school holiday

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്നതിനാല്‍ ആലപ്പുഴ, കാസര്‍കോഡ് ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ(തിങ്കള്‍) ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല.

ആലപ്പുഴയില്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പത്തനംതിട്ട, കൊല്ലം ജില്ലകള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.