Wednesday, January 26, 2022
HomeNewsKeralaസംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് 20ലേക്ക് മാറ്റി

സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് 20ലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 20ലേക്കു മാറ്റി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബര്‍ 18ല്‍ നിന്നും ഒക്ടോബര്‍ 20ലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ 19 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ ഒക്ടോബര്‍ 19 വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മലയോര മേഖലകളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ശബരിമല തീര്‍ഥാടനം ഒഴിവാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
ALSO WATCH

Most Popular