Saturday, May 15, 2021
Home News Kerala സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ 17, 18 തിയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. 17ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 18ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീറ്റര്‍ മുതല്‍ 115.5 മി.മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴക്കാണ് സാധ്യത.

Most Popular