Saturday, October 23, 2021
HomeNewsKeralaശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; ജാഗ്രത

ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; ജാഗ്രത

കേരളത്തില്‍ ശക്തമായ മഴ ശനിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യാസ് തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തെയും സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കാലവര്‍ഷം നേരത്തേ എത്തുമെന്നു സൂചനയുണ്ട്. 31 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Most Popular