കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പിണറായി വെണ്ടുട്ടായിയില്‍ കോഴി പ്രസവിച്ചു. വെണ്ടുട്ടായിലെ തണലില്‍ പി പുഷ്പന്റെയും കെ രജിനയുടെയും വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് രജിനയുടെ വീട്ടില്‍ എത്തിയത്.
ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെ ലഭിച്ച 100 കോഴികളില്‍ ഒന്നാണ് പ്രസവിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. പ്രസവത്തിനുശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന അല്‍പ്പസമയത്തിനുള്ളില്‍ തള്ളക്കോഴി ചത്തു.
കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. പ്രവസത്തെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ പരിശോധന നടത്താന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പിണറായി വെറ്ററിനറി സര്‍ജന്‍ ക്വാറന്റീനില്‍ ആയതിനാല്‍ അദ്ദേഹത്തിന് എത്താന്‍ കഴിയില്ല എന്നറിയിച്ചു. വിവിധ വെറ്ററിനറി ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കോഴിയെ കുഴിച്ചിടുകയായിരുന്നു.