ഖത്തര്‍ എയര്‍വേസ് വിമാനത്തിലെത്തിയ യുവതിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ പിടികൂടി

Karipur international airport

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയാണ് അഞ്ച് കിലോ ഹെറോയിനുമായി ഡിആര്‍ഐ പിടികൂടിയത്. യുവതിയെ ചോദ്യംചെയ്തുവരികയാണ്.

കെനിയയിലെ നെയ്റോബിയില്‍നിന്നാണ് യുവതി വന്നത്. ബുധനാഴ്ച പുലര്‍ച്ചെ ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. എന്നാല്‍, ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ യുവതിയെ കോഴിക്കോട് ഡിആര്‍ഐ ഓഫീസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.