Thursday, July 29, 2021
Home News Kerala ഹയര്‍ സെക്കന്‍ഡറി പ്രവേശനം ജൂലൈ 29 മുതല്‍; നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ

ഹയര്‍ സെക്കന്‍ഡറി പ്രവേശനം ജൂലൈ 29 മുതല്‍; നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 24 ന് തുടങ്ങാനിരുന്നതാണ് 29ലേക്ക് നീട്ടിയിരിക്കന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ആഗസ്ത് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ജൂലായ് 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും.

സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളുകളിലെ സഹായ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കാം. സംശയ നിവാരണത്തിനായി ജില്ലാ – മേഖലാ – സംസ്ഥാന തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Higher secondary admission process will start from July 29 – CM

Most Popular