Wednesday, May 12, 2021
Home News Kerala വിശുദ്ധ റമളാൻ ആത്മസംസ്കരണത്തിന് പ്രാമുഖ്യം നൽകണം: എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ

വിശുദ്ധ റമളാൻ ആത്മസംസ്കരണത്തിന് പ്രാമുഖ്യം നൽകണം: എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ

മുട്ടില്‍: വിശുദ്ധ റമളാന്‍ ആത്മ സംസ്‌കരണത്തിന് പ്രാമുഖ്യം നല്‍കണമെന്ന് സമസ്ത കേരളജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ പറഞ്ഞു. സുന്നി യുവജന സംഘം ആത്മന്വോഷണത്തിന്റെ റമളാന്‍ എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമളാന്‍ കാമ്പയിനിന്റെ ജില്ലാ തല ഉല്‍ഘാടനം മുട്ടില്‍ ഡബ്ലിയു എം ഒ കോളേജില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

അരുതായ്മകളുടെ വേലിയേറ്റം നടമാടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് അഴിമതി അലങ്കാരമാവുകയും അക്രമം ആനന്ദമാവുകയും ചെയ്ത കാലം കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും എന്തിനാണ് കൊന്നതെന്നും കൊല്ലപ്പെട്ടതെന്നും മനസ്സിലാവാത്ത കാലം ഇത്തരം പ്രശ്‌നങ്ങള്‍ക്കല്ലാം കാരണം ആധുനികന്റെ ആത്മാവ് മലിനമായി പ്പോയതാണ് സ്വന്തം ആത്മാവിനെ പരിശുദ്ധ മാക്കലാണ് വിശുദ്ധ ഇസ്ലാമിന്റെ ആരാധനകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഈ മാര്‍ഗ്ഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ് നോമ്പ് എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി അധ്യക്ഷത വഹിച്ചു ക്യാമ്പയിനിന്റെ ഭാഗമായി തസ്‌കിയത്ത് ജല്‍സ, സകാത്ത് പണ്ഡിത ചര്‍ച്ച, ഖുര്‍ആന്‍ പഠനം, ഹദീസ് പാഠം, ബദ്ര്‍ ചിന്ത, എന്നിവയും നടക്കും.

വയനാട് മുസ്ലിം ഓര്‍ഫനേജ് പ്രസിഡണ്ട് കെ കെ അഹ്മദ് ഹാജി ആശംസകള്‍ നേര്‍ന്നു. സുബൈര്‍ ഹാജി പൊയിലന്‍, കെ.സി കുഞ്ഞിക്കോയ തങ്ങള്‍ സിയാറത്തുങ്കല്‍, അബ്ദുറഹ്മാന്‍ ദാരിമി, വള്ളുവക്കാടന്‍ അലി കെ വയനാട,് സിദ്ധീഖ് കൊട്ടക്കുഴിയില്‍, എ.കെ സുലൈമാന്‍ മൗലവി, ജാഫര്‍ ഹൈതമി കൈതക്കൊല്ലി, കെ അബ്ദുല്‍ ഹാരിസ് കൈവെട്ടമൂല സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി സ്വാഗതവും എ.കെ മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.

Most Popular