Monday, May 16, 2022
HomeNewsKeralaചരിത്രമെഴുതി ഗോകുലം; ഐ ലീഗ് ഫുട്‌ബോള്‍ കിരീടം ആദ്യമായി കേരളത്തിലേക്ക്

ചരിത്രമെഴുതി ഗോകുലം; ഐ ലീഗ് ഫുട്‌ബോള്‍ കിരീടം ആദ്യമായി കേരളത്തിലേക്ക്

കൊല്‍ക്കത്ത: ഗോകുലത്തിന്റെ ചിറകിലേറി ദേശീയ ഫുട്‌ബോളില്‍ വീണ്ടും കേരളത്തിന്റെ കുതിപ്പ്. ഐ ലീഗ് ഫുട്ബോള്‍ കിരീടത്തില്‍ കേരളം ഇതാദ്യമായി മുത്തമിട്ടു. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് മുക്കിക്കളഞ്ഞാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടം സ്വനമാക്കുന്നത്.

പതിനഞ്ച് കളികളില്‍ നിന്ന് ഇരുപത്തിയൊന്‍പത് പോയിന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്. അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനും ഇരുപത്തിയൊന്‍പത് പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ഗോകുലത്തിന് കിരീടം ഉറപ്പിച്ചത്.

തുടക്കത്തില്‍ ഗോള്‍ വഴങ്ങുകയും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്ത ശേഷമാണ് ഗോകുലം തിരിച്ചുവന്നത്. ഏഴ് മിനിറ്റില്‍ മൂന്ന് ഗോള്‍ നേടിക്കൊണ്ടായിരുന്നു അവിശ്വസനീയമായ തിരിച്ചുവരവ്. ഇരുപത്തിനാലാം മിനിറ്റില്‍ ലീഗ് ടോപ് സ്‌കോറര്‍ ബിദ്യാസാഗര്‍ സിങ്ങിന്റെ ഗോളില്‍ ട്രാവുവാണ് ആദ്യം മുന്നിലെത്തിയത്. എഴുപതാം മിനിറ്റിലാണ് ഗോകുലം തിരിച്ചടിച്ചത്. അഫ്ഗാന്‍ താരം ഷെരീഫിന്റെ ഫ്രീകിക്കിലൂടെ. നാലു മിനിറ്റിനുള്ളില്‍ എമില്‍ ബെന്നി ലീഡ് നേടിക്കൊടുത്തു. എഴുത്തിയേഴാം മിനിറ്റില്‍ ഡെന്നിസ് മൂന്നാം ഗോള്‍ നേടി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ മുഹമ്മദ് റാഷിദ് ടീമിനായി ഗോള്‍നേട്ടം പൂര്‍ത്തിയാക്കി.

 

Most Popular