ഇടുക്കി: ഇടുക്കിയില്‍ (Idukki) സ്വകാര്യ വ്യക്തികള്‍ കൈയേറി പാട്ടത്തിനു കൊടുത്ത ഭൂമി ഒഴിപ്പിച്ചു. ചിന്നക്കനാലിലെ (Chinnakanal) കൈയേറ്റമാണ് റവന്യു വകുപ്പ് പൂര്‍ണമായും ഒഴിപ്പിച്ചത്. സ്വകാര്യവ്യക്തികള്‍ കൈവശം വച്ചിരുന്ന 13 ഏക്കര്‍ ഭൂമിയാണു സര്‍ക്കാര്‍ ഏറ്റെടുത്തത്. ആദിവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്.
ചിന്നക്കനാല്‍ താവളം ബ്ലോക്ക് നമ്പര്‍ എട്ടിലെ റീ സര്‍വേ നമ്പര്‍ 178ല്‍ ഉള്‍പ്പെട്ട പതിമൂന്ന് ഏക്കറോളം ഭൂമിയാണ് ഒഴിപ്പിച്ചത്. നേരത്തെ ഒഴിപ്പിക്കല്‍ നടപടിയുമായെത്തിയ റവന്യു വകുപ്പിനെതിരേ കൈയേറ്റക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി ഇവരുടെ വാദം അംഗീകരിച്ചില്ല. തുടര്‍ന്നാണ് റവന്യു വകുപ്പ് ഇവരെ ഒഴിപ്പിച്ചത്.