Saturday, July 31, 2021
Home News Kerala ശിവശങ്കറിന്റെ വിദേശയാത്രകളിലും അന്വേഷണം

ശിവശങ്കറിന്റെ വിദേശയാത്രകളിലും അന്വേഷണം

തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ വിദേശയാത്രകളിലും അന്വേഷണം.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിന്റെ വിദേശയാത്രകളിലും വിശദമായ അന്വേഷണം. ഇത് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ച് തുടങ്ങി. വിദേശത്തേക്ക് നടത്തിയ ഫോണ്‍ വിളികളും അന്വേഷിക്കും. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

 

 

ശിവശങ്കര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നടത്തിയ വിദേശ യാത്രകളുടെ വിശദമായ വിവരങ്ങളാണ് കസ്റ്റംസ് തേടുന്നത്. ശിവശങ്കര്‍ നടത്തിയ ചില വിദേശയാത്രകളില്‍ കസ്റ്റംസിന് സംശയമുണ്ട്.

Most Popular