ഐഎന്‍എസ് ജലാശ്വയില്‍ 487 മലയാളികള്‍; മൂന്നുപേര്‍ക്ക് കോവിഡ് ലക്ഷണം

ins jalashwa in kochi

കൊച്ചി: മാലിദ്വീപില്‍ നിന്നുള്ള ഇന്ത്യാക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് എത്തി. കപ്പലിലെ 588 യാത്രക്കാരില്‍ 487 പേര്‍ മലയാളികളാണ്. യാത്രക്കാരില്‍ എറണാകുളം ജില്ലക്കാരായ 68 പേരാണ് ഉള്ളത്. ആലപ്പുഴ -46, ഇടുക്കി- 23, കണ്ണൂര്‍ -16, കാസര്‍ഗോഡ് -16, കൊല്ലം 54, കോട്ടയം -19, കോഴിക്കോട് -18, മലപ്പുറം -2, പാലക്കാട് -35, പത്തനംതിട്ട -9, തിരുവനന്തപുരം -120 വയനാട് -11, തൃശൂര്‍ -50 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം.

രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മൂന്നു പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 47 പേരെ എറണാകുളം ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ins jalashwa in kochi with stranded indians from maldives