Tuesday, November 29, 2022
HomeEntertainmentകൾച്ചറൽ ഫോറം ഇന്റർ മണ്ഡലം ഫുട്‌ബോൾ: ഗുരുവായൂർ മണ്ഡലം ജേതാക്കൾ

കൾച്ചറൽ ഫോറം ഇന്റർ മണ്ഡലം ഫുട്‌ബോൾ: ഗുരുവായൂർ മണ്ഡലം ജേതാക്കൾ

ദോഹ:കൾച്ചറൽ ഫോറം തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്റർ മണ്ഡലം സെവൻസ്  ഫുട്ബാൾ മത്സരത്തിൽ ഗുരുവായൂർ മണ്ഡലം ജേതാക്കളായി. തൃശൂർ മണ്ഡലം റണ്ണേഴ്‌സ് അപ് ആയി. അവസാന റൗണ്ടിൽ വിവിധ മണ്ഡലങ്ങൾ മാറ്റുരച്ച മത്സരങ്ങൾ, മജീദലി,അലി ഹസൻ, ഹാരിസ് ടി.കെ.എന്നിവർ നിയന്ത്രിച്ചു. നിഹാസ് എറിയാട് , അനസ് ജമാൽ ,അൽ ജാബിർ റഫാത് തുടങ്ങിയവർ സംഘടനത്തിന് നേതൃത്വം നൽകി . കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കിക്കോഫ് നടത്തി ഉദ്‌ഘാടനം ചെയ്തു . സ്റ്റേറ്റ് നേതാക്കളായ സാദിഖ് അലി, മുനീഷ് എ .സി , സുഹൈൽ ശാന്തപുരം ,കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അനീസ് റഹ്മാൻ , തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു . വിജയികൾക്ക് കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി ചന്ദ്ര മോഹൻ ട്രോഫികൾ വിതരണം ചെയ്തു .

Most Popular